Episodesammendrag
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Episoder
ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത്തിൻറെ' നിർവചനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം
Lyttet tilഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
Lyttet til2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മലയാളി ദമ്പതികൾ
Lyttet tilഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ കേൾക്കാം...മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ് വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം
Lyttet til2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്
Lyttet tilവിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പേരൻറ് വിസ നിർത്തലാക്കുമെന്ന് വൺ നേഷൻറെ പ്രഖ്യാപനം; അഭയാർത്ഥി വിസകളും വെട്ടിക്കുറയ്ക്കും
Lyttet til2026 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
What does Kumanjayi mean? Understanding Sorry Business - ആരാണ് 'കുമൻജായി'? ആദിമവർഗ്ഗ സമൂഹങ്ങളുടെ ദുഃഖാചരണമായ 'സോറി ബിസിനസ്' എന്താണെന്ന് അറിയാം
Lyttet tilWhen someone dies, families and communities may have cultural practices and responsibilities around mourning. For many Aboriginal and Torres Strait Islander people, this is known as Sorry Business. There is no single way to observe Sorry Business. Practices differ between communities, families and language groups. Learn about what Sorry Business can involve, what the term “Kumanjayi” means in some Central Australian communities, and how you can show care when someone is grieving. - ഓസ്ട്രേലിയയിലെ ആദിമ വർഗ-ടോറസ് സ്ട്രെയിറ്റ് ദ്വീപ് വാസികളുടെ മരണവുമായി ബന്ധപ്പെട്ട ദുഃഖാചരണ രീതികൾ പൊതുവെ 'സോറി ബിസിനസ്' എന്നാണ് അറിയപ്പെടുന്നത്. സോറി ബിസിനസിൻറെ ആചാരങ്ങളും അനുഷ്ടാനങ്ങളും എന്താണെന്നും 'കുമൻജായി' എന്ന പദത്തിന്റെ അർത്ഥം എന്താണെന്നും വിശദമായി കേൾക്കാം, ഓസട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ... #sbsaudiopodcast - #sbsaudiopodcast
ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ
Lyttet til2026 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പുരുഷന്മാർ മാത്രം കൂടിയിരുന്ന് കേരളത്തിൻറെ ഭാവി ചർച്ച ചെയ്താൽ പൂർണ്ണതയുണ്ടാകില്ല; മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ അനവസരത്തിലുള്ളതെന്നും മന്ത്രി ബിന്ദു കൃഷ്ണ
Lyttet tilഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്.ബി.എസ് മലയാളത്തോട് സംസാരിക്കുന്നു. തന്റെ വകുപ്പുകളിലെ പ്രവർത്തനങ്ങളും, കേരള സർക്കാരും കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് നീക്കം; സാങ്കേതികത്തകരാറിൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
Lyttet til2026 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Lyttet tilഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: നിർമാണച്ചെലവ് ഉയർന്നു; ഭവന നിർമാണത്തിൽ ഇടിവ്; ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേർക്ക്
Lyttet tilഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ്
Lyttet til2026 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Lyttet tilഓസ്ട്രേലിയയിൽ വളർത്തുനായ്ക്കളെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വിഷയമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിൽ വെറ്ററിനറി ഡോക്ടറായ ഷീബ തോമസുമായി SBS മലയാളം പ്രതിനിധി എമി റോയ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. #sbsaudiopodcast
മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം
Lyttet tilമൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: ശമ്പളം നൽകുന്നതിൽ വീഴ്ച സമ്മതിച്ച് NAB; ജീവനക്കാർക്ക് 169 മില്യൺ ഡോളർ തിരികെ നൽകും
Lyttet til2026 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ?
Lyttet tilഓസ്ട്രേലിയയിലെ വിവിധ കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങളും സാമ്പത്തിക സമ്മർദങ്ങളും തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു? ഉയരുന്ന തൊഴിലില്ലായ്മയും പലിശനിരക്കും ഓസ്ട്രേലിയയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ? രാജ്യത്തെ തൊഴിൽ വിപണിയിലെ മാറ്റങ്ങളെയും, വരാനിരിക്കുന്ന വെല്ലുവിളികളെയും കുറിച്ച് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽ
Lyttet til2026 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളി
Lyttet tilശാരീരികക്ഷമതയ്ക്കൊപ്പം മനക്കരുത്തും ഇച്ഛാശക്തിയും പരീക്ഷിക്കുന്ന അയൺമാൻ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ഷിയാസ് ചോലമുഖത്ത്. എന്താണ് അയൺമാൻ ചാമ്പ്യൻഷിപ്പ്? ഈ നേട്ടത്തിലേക്കുള്ള യാത്രയിൽ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? മത്സരത്തിനിടയിലെ അനുഭവങ്ങളും വെല്ലുവിളികളും അയൺമാനിലേക്കുള്ള തന്റെ യാത്രയും എസ്ബിഎസ് മലയാളവുമായി പങ്കുവെക്കുകയാണ് ഷിയാസ്.കേൾക്കാം വിശദമായി... #sbsaudiopodcast
ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനം
Lyttet til2026 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽ
Lyttet til2026 നവംബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Be prepared for snake season in Australia - ഓസ്ട്രേലിയയിലെ പാമ്പ് സീസൺ: ഭയമല്ല, ജാഗ്രതയാണ് പ്രധാനം; ചൂട് കാലത്ത് അറിയേണ്ട മുൻകരുതലുകൾ
Lyttet tilSnakes are often seen in Australia in spring and summer. You may also see one at other times of year, depending on the weather. Here are some expert tips on snake behaviour and what to do if you see one. - വിഷപ്പാമ്പുകളുടെ കാര്യത്തിൽ ഓസ്ട്രേലിയ കുപ്രസിദ്ധമാണെങ്കിലും, കൃത്യമായ മുൻകരുതലുകളിലൂടെയും ബോധവൽക്കരണത്തിലൂടെയും ഇവിടെ പാമ്പുകടി മൂലമുള്ള അപകടങ്ങൾ വളരെ കുറവാണ്. പാമ്പുകടിയേറ്റതായി നേരിയ സംശയം തോന്നിയാൽപ്പോലും അതിനെ ഗുരുതര സാഹചര്യമായി കണ്ട് അടിയന്തിര ചികിത്സ നൽകുകയാണ് ചെയ്യാറുള്ളത്. ഈ വേനൽക്കാലത്ത് ഭയം ഒഴിവാക്കി കൃത്യമായ ജാഗ്രതയോടെ ഓസ്ട്രേലിയയിലെ പാമ്പ് സീസണെ എങ്ങനെ നേരിടാമെന്ന് കേൾക്കാം.
ഓസ്ട്രേലിയ പോയവാരം: ഉൾനാടൻ മേഖലകളിൽ വീടുവില കൂടുന്നു; ഓസ്ട്രേലിയയിൽ 'മൾട്ടികൾച്ചറലിസത്തിന്' പിന്തുണ കുറഞ്ഞുവെന്ന് പഠനം
Lyttet tilഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം
Lyttet til2026 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം
Lyttet tilSBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. വർത്തമാനകാല ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട് നിങ്ങൾക്കും അഭിപ്രായം അറിയിക്കാം. ഇതിനായി എസ് ബി എസ് ലാംഗ്വേജ് സർവീസസ് റിവ്യൂ എന്ന വെബ്സൈറ്റ് സെർച്ച് ചെയ്ത്, നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ്
Lyttet til2026 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു
Lyttet tilപലിശനിരക്കും, പണപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീട് വാങ്ങണോ, വാടകയ്ക്ക് താമസിക്കണോ എന്ന ചർച്ച സജീവമാകുകയാണ്. മോർട്ട്ഗേജ് തിരിച്ചടവിനായി വലിയ തുക ചെലവഴിക്കുന്നതിനേക്കാൾ സാമ്പത്തിക നേട്ടം മറ്റ് നിക്ഷേപങ്ങളാണോ? വീടെന്ന സ്വപ്നവും ദീർഘകാല സാമ്പത്തിക സുരക്ഷയും താരതമ്യം ചെയ്യുന്ന വിദഗ്ധരുടെ വിലയിരുത്തലുകൾ കേൾക്കാം, വാർത്തക്കപ്പുറത്തിലൂടെ വിശദമായി... #sbsaudiopodcast
ഇന്നത്തെ വാർത്ത: AUKUS കരാർ ഉടൻ റദ്ദാക്കണമെന്ന് ആവശ്യം; വൻ സാമ്പത്തിക നഷ്ടമെന്ന് സ്വതന്ത്ര അന്വേഷണ റിപ്പോർട്ട്
Lyttet til2026 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പോയിൻറ് സിസ്റ്റത്തിൽ മാറ്റം വരുത്തി വിക്ടോറിയ: ഓസ്ട്രേലിയൻ വിസാ അപേക്ഷകർക്ക് അനുകൂലമോ?
Lyttet tilഓസ്ട്രേലിയയിൽ വിസയുമായി ബന്ധപ്പെട്ട പോയിൻറ് സിസ്റ്റത്തിൽ വിക്ടോറിയൻ സർക്കാർ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻറെ പശ്ചാത്തലത്തിൽ നിലവിലെ ഓസ്ട്രേലിയൻ പോയിൻറ് സിസ്റ്റം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുകേൾക്കാം. അഡ്ലെയിഡിലെ Mindu , The Migration Agentലെ മിൻറു കുര്യൻ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: RBA അഞ്ചാം തവണയും പലിശ കൂട്ടി; 18 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
Lyttet til2026 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മതങ്ങൾക്കപ്പുറത്തെ ഒരുമയുടെ ആഘോഷം; ഓസ്ട്രേലിയൻ മലയാളികളുടെ ദീപാവലി ആഘോഷങ്ങൾ ഇങ്ങനെ
Lyttet tilമതത്തിനും സംസ്കാരങ്ങൾക്കുമപ്പുറം ദീപാവലി ആഘോഷങ്ങളിൽ സജീവമാണ് ഓസ്ട്രേലിയയിലെ പല മലയാളികളും. മധുരം പങ്കിട്ടും ദീപാലങ്കാരങ്ങളിലും കമ്മ്യൂണിറ്റി ഈവൻറുകളിലും സകുടുംബം പങ്കെടുത്തുമാണ് ദീപാവലിയുടെ സന്തോഷം പലരും കൈമാറുന്നത്. ഓസ്ട്രേലിയയിലെ ദീപാവലി ആഘോഷ വിശേഷങ്ങളും കാഴ്ചപ്പാടുകളും മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. മുകളിലെ പ്ലേയറിൽ നിന്നും. #sbsaudiopodcast
ഇന്നത്തെ വാർത്ത: രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഓസ്ട്രേലിയക്കാർക്ക് വിശ്വാസം കുറയുന്നു; സോഷ്യൽ മീഡിയയുടെ സ്വാധീനമെന്ന് വിദഗ്ദർ
Lyttet til2026 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
നൂറിലേറെ കലാകാരന്മാർ, വേറിട്ടൊരു കലാവിരുന്ന് ; കയ്യടി നേടി 'യൂത്ത് ഫെസ്റ്റിവൽ ടീം'
Lyttet tilസിനിമയ്ക്കൊപ്പം അതിനുള്ളിലെ നാടകവും നൃത്തവുമെല്ലാം തത്സമയം വേദിയിൽ അവതരിപ്പിക്കുന്ന പരീക്ഷണ പരിപാടിയായിരുന്നു യൂത്ത് ഫെസ്റ്റിവൽ . നൂറിലേറെ കലാകാരന്മാരായിരുന്നു പരിപാടിക്ക് പിന്നിൽ. പരീക്ഷണമായി അവതരിപ്പിച്ച പരിപാടി വിജയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പ്; വിദേശ വിദ്യാർത്ഥികളിൽ നാലിലൊരാൾ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് പഠനം
Lyttet tilഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: ABC, SBS വാർത്തകൾക്ക് സ്വതന്ത്ര നിരീക്ഷണം വേണമെന്ന് നിർദേശം; വിസ അപേക്ഷകരുടെ ജൂതവിരുദ്ധ നിലപാടുകളും പരിശോധിക്കണമെന്ന് സർക്കാർ പ്രതിനിധി
Lyttet til2026 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
'ഹാലോവീനോ ഹോളിവീനോ'? മലയാളികൾക്ക് ഏത് ആഘോഷമാണ് കൂടുതൽ പ്രിയം?
Lyttet tilഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രവും ഓസ്ട്രേലിയൻ ഹാലോവീൻ ആഘോഷങ്ങൾക്ക് പിന്നിലെ ചെലവുമറിയാം.. ഹാലോവീൻ ആഘോഷങ്ങളെ കുറിച്ച് ചില മലയാളികളുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast
ഭിന്നശേഷിയുടെ പേരിൽ നാട് കടത്താനിരുന്ന മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ PR; തീരുമാനം മന്ത്രിയുടെ ഇടപെടലിനെ തുടർന്ന്
Lyttet tilമന്ത്രിതല ഇടപെടലിനെ തുടർന്ന് ബെൻഡിഗോയിലെ മലയാളി കുടുംബത്തിന് ഓസ്ട്രേലിയൻ സർക്കാർ പെർമനൻറ് റസിഡൻസി അനുവദിച്ചു. ഭിന്നശേഷിയുള്ള മകന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് കുടുംബത്തിന് നേരത്തെ PR നിഷേധിച്ചത്. കുടുംബത്തിന് സ്ഥിരതാമസാനുമതി നൽകണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുകയും മന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ലഭിച്ച ആശ്വാസത്തെക്കുറിച്ച് ജിനീഷ് ജോസഫും ക്രിസ്റ്റീൻ ആന്റണി ദാസും സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. #sbsaudiopodcast
ഇന്നത്തെ വാർത്ത: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം; കർഷകർക്ക് തിരിച്ചടി, പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം
Lyttet til2026 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മൈക്രോബയോളജിസ്റ്റിൽ നിന്ന് ബസ് ഡ്രൈവറിലേക്ക്; ഓസ്ട്രേലിയയിൽ കോച്ച് ഡ്രൈവിങ് ജോലി എത്രത്തോളം മികച്ചതാണ്?
Lyttet tilഓസ്ട്രേലിയയിൽ ഡ്രൈവിങ് മേഖലയിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മികച്ച വരുമാനസാധ്യതയും ഉയർന്ന ഡിമാൻഡുമാണ് പലരെയും ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മൈക്രോബയോളജിസ്റ്റ് എന്ന ജോലിയിൽ നിന്ന് മാറി, മുഴുവൻ സമയ കോച്ച് ഡ്രൈവറായി മാറിയ ശ്രീകല രാമചന്ദ്രൻ നായർക്കും അത്തരമൊരു മാറ്റത്തിന്റെ കഥയാണ് പറയാനുള്ളത്. ബസ് ഡ്രൈവിങ് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും കേൾക്കാം, ശ്രീകലയുടെ അനുഭവങ്ങളിലൂടെ... മുകളിലെ പ്ലേയറിൽ നിന്നും.. #sbsaudiopodcast
പെർത്തിൽ ദിവാലി മേള; രണ്ട് ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ 31, നവംബർ 1 തിയ്യതികളിൽ
Lyttet tilഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ(ISWA)യുടെ നേതൃത്വത്തിൽ പെർത്തിൽ നടക്കുന്ന രണ്ട് ദിവസത്തെ ദിവാലി മേളയുടെ വിശേഷങ്ങൾ ഇവന്റ് കോർഡിനേറ്റർ അരുൺ വി. നായർ വിശദീകരിക്കുന്നു. ഒക്ടോബർ 31നും നവംബർ 1നും ലാംഗ്ലി പാർക്കിൽ നടക്കുന്ന ദീപാവലി ആഘോഷങ്ങളെക്കുറിച്ച് കേൾക്കാം. #sbsaudiopodcast
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം പിടിവിട്ട് കുതിക്കുന്നു; നവംബറിലും പലിശ കൂട്ടിയേക്കുമെന്ന് സൂചന
Lyttet til2026 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
കാർപാർക്കിലെ അപ്രതീക്ഷിത പ്രസവത്തിൽ കൈത്താങ്ങായത് ഈ മലയാളി മാലാഖ; നഴ്സ് സിന്ധു ടോണി സംസാരിക്കുന്നു
Lyttet tilഏതാനും മാസങ്ങൾക്ക് മുൻപ് സൺഷൈൻ കോസ്റ്റ് ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ യുവതിയുടെ അപ്രതീക്ഷിത പ്രസവത്തിന് കൈത്താങ്ങായത് മലയാളി നഴ്സ് സിന്ധു ടോണിയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ സംഭവത്തെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്... #sbsaudiopodcast
ഇന്നത്തെ വാർത്ത: അഡ്ലൈഡിന് സമീപം കടലിൽ ഭൂചലനം; സുനാമി ഭീഷണി ഇല്ലെന്ന് അധികൃതർ
Lyttet til2026 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മാറ്റം സൃഷ്ടിക്കാൻ നിങ്ങൾക്കും കഴിയും; നിങ്ങളുടെ ശബ്ദത്തിന്റെ പ്രാധാന്യം എന്ത്?| How Australia Works
Lyttet tilചെറിയൊരു കൂട്ടായ്മക്ക് ഒരു പ്രാദേശിക കൗൺസിലിന്റെ തീരുമാനം മാറ്റാൻ കഴിയുമോ? സ്വന്തം പ്രദേശത്തെ ലൈബ്രറി അടയ്ക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞ ജൂലി, മറ്റ് പ്രദേശവാസികളോടൊപ്പം അത് സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നു. നിവേദനത്തിൽ ഒപ്പിടുക, കമ്മ്യൂണിറ്റി യോഗങ്ങളിൽ പങ്കെടുക്കുക, കൗൺസിലർമാരെ സമീപിക്കുക, വോട്ട് ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഓസ്ട്രേലിയൻ ജനാധിപത്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ പങ്കാളികളാകാം എന്നതാണ് ഈ കഥ പരിശോധിക്കുന്നത്. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page.
ഇന്നത്തെ വാർത്ത: ഹെലൻ ഹെയ്ൻസ് എംപിക്ക് ഓസ്ട്രേലിയൻ പാർലമെന്റിന്റെ പിന്തുണ; സഭാനടപടികൾ നിർത്തിവെച്ചു
Lyttet til2026 ഒക്ടോബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
മരണ ശേഷം ഇനി ചെടികൾക്ക് വളമാകാം; മൃതദേഹം ജൈവവളമാക്കുന്ന ‘ഹ്യൂമൻ കമ്പോസ്റ്റിംഗിന്’ NSW-ൽ അനുമതി
Lyttet tilമൃതദേഹത്തെ ജൈവവളമാക്കാൻ അനുവദിക്കുന്ന 'ഹ്യൂമണ് കമ്പോസ്റ്റിംഗ്' രീതിക്ക് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. മനുഷ്യ ശരീരത്തിൻറെ സ്വാഭാവിക വിഘടന പ്രക്രിയയെ നിയന്ത്രിത സാഹചര്യങ്ങളിൽ വേഗത്തിലാക്കുന്ന ടെറമേഷൻ പ്രക്രിയയെ കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: സാമ്പത്തിക വളർച്ച കുറയുമെന്നും തൊഴിലില്ലായ്മ കൂടുമെന്നും ട്രഷറർ;സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞുങ്ങൾ വേണ്ടന്ന് ചെറുപ്പക്കാർ
Lyttet tilഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: രണ്ട് ബില്യണിന്റെ വൈദ്യുതി പദ്ധതി 25 ബില്യണിലേക്ക്; സ്നോവി ഹൈഡ്രോ പദ്ധതിയിൽ വാക്പോര്
Lyttet til2026 ഒക്ടോബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
How laws change, and why it takes time | How Australia Works - നിയമങ്ങൾ മാറുന്നത് എങ്ങനെ? എന്തുകൊണ്ട് സമയമെടുക്കുന്നു?| How Australia Works
Lyttet tilHow do laws change in Australia? Through Rodney Croome’s campaigns for human rights and marriage equality, learn how personal stories, community action, courts and parliament can help change the law, and why the process can take time. - കാലഹരണപ്പെട്ട നിയമങ്ങൾ ഓസ്ട്രേലിയയിൽ എങ്ങനെയാണ് മാറുന്നത്? മനുഷ്യാവകാശങ്ങൾക്കും വിവാഹ സമത്വത്തിനും വേണ്ടി റോഡ്നി ക്രൂം നടത്തിയ പോരാട്ടങ്ങളെ അടിസ്ഥാനമാക്കി വ്യക്തികൾ, സമൂഹം, കോടതി, പാർലമെന്റ് എന്നിവ നിയമനിർമ്മാണത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഈ എപ്പിസോഡ് വ്യക്തമാക്കുന്നു. നിയമമാറ്റങ്ങൾക്ക് സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്നും 'How Australia Works' പരമ്പരയുടെ പുതിയ ഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം. How Australia Works is an SBS podcast that uses real stories and clear explanations to help you understand how government work in Australia, how laws are made and changed, and how you can have a say. Listen to the series and find shorter versions in 60 languages on the How Australia Works main page. - How Australia Works is an SBS podcast that uses real stories and clear…
സിഡ്നിയിലെ പുതിയ എയർപോർട്ട് ഞായറാഴ്ച തുറക്കും; വെസ്റ്റേൺ സിഡ്നി എയർപോർട്ടിനെ അടുത്തറിയാം...
Lyttet tilവെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ട് ഒക്ടോബർ 25-ന് തുറക്കും. ആദ്യ വിമാനം രാവിലെ 11മണിക്ക് യാത്രക്കാരുമായി പറന്നുയരും. പുതിയ വിമാനത്താവളം സിഡ്നിയിൽ എവിടെയാണ്? എങ്ങനെ എത്താം? ഏതൊക്കെ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്? ടിക്കറ്റ് നിരക്ക് കുറയുമോ? പുതിയ വിമാനത്താവളത്തെക്കുറിച്ച് യാത്രക്കാർ അറിയേണ്ടതെല്ലാം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast